ഒരു സലേഷ്യൻ ആകാൻ ആഗ്രഹിക്കുന്നുവോ?
സ്നേഹമാര്‍ഗത്തിലൂടെ നന്മയുടെ മനോഹാരിതയും തിന്മയുടെ വൈരൂപ്യവും യുവാക്കളെ പഠിപ്പിച്ച യുവാക്കളുടെ പിതാവാണ് ഡോണ്‍ ബോസ്‌കോ.
ഒരു ദരിദ്ര കുടുബത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ദൈവനിയോഗത്തോട് കഠിനാദ്ധ്വാനം ചേർത്തുവച്ചു പരിശുദ്ധ ദൈവമാതാവിൻ്റെ പ്രത്യേക സഹായത്താല്‍, അമ്മയോടും ഗുരുഭൂതരോടുമുള്ള വിധേയത്വത്തിൻ്റെ ഫലമായി ഒരു വൈദികനായി.
ഡോണ്‍ ബോസ്‌കോ സ്ഥാപിച്ച സന്യാസ സമൂഹത്തിന് സലേഷ്യന്‍ സഭ എന്ന പേര് നൽകി.
യുവാക്കളെ സ്‌നേഹിച്ചുകൊണ്ട് അനേകരുടെ ആത്മരക്ഷ തൻ്റെ സൗഹൃദത്തിലൂടെ സാധ്യമാക്കിയ ഡോണ്‍ ബോസ്കോയുടെ പാത പിന്‍തുടര്‍ന്ന് വിശുദ്ധൻ്റെ കരുതലും സ്‌നേഹവും ഇന്നത്തെ യുവതലമുറയ്ക്കും നല്‍കുന്നതിനും, അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിനും, ധീരതയോടെ വിശ്വാസത്തിന് സാക്ഷ്യം നല്‍കുന്നതിനും ആഗ്രഹിക്കുന്നെങ്കില്‍, സലേഷ്യന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് കത്തോലിക്കാസഭയില്‍ യുവാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ ബന്ധപ്പെടുക: